SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

പ്രസാദ വിതരണം

avil
സേവാഭാരതിയുടെ നേതൃത്വത്തിൽ അവിൽ പ്രസാദ വിതരണം നടത്തുന്നു.

കൊല്ലങ്കോട്: പയ്യല്ലൂർ തിരു. കാച്ചാംകുറിശ്ശി പെരുമാൾ (മഹാവിഷ്ണു) ക്ഷേത്രത്തിലെ വാവ് ഉത്സവത്തോട് അനുബന്ധിച്ച് സേവാഭാരതി കൊല്ലങ്കോട് യൂണിറ്റ് ഭക്തർക്ക് അവിൽ പ്രസാദം നൽകി. പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ പ്രസാദ വിതരണം ക്യാപ്റ്റൻ ബാലചന്ദ്രൻ മേനോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ കെ.ശിശുപാലൻ, ശാന്തൻ മേനോൻ, ജോയന്റ് സെക്രട്ടറി രവീന്ദ്രൻ, ട്രഷറർ കെ.ബാലചന്ദ്രൻ, സെക്രട്ടറി ജയപ്രകാശ് മേനോൻ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ നീലനാഥ് എന്നിവർ നേതൃത്വം നൽകി. ഏഴായിരത്തിലധികം ഭക്തർക്ക് അവിൽ പ്രസാദവും കുടിവെള്ള വിതരണവും നടത്തിയതായി ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL