പാലക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ രാത്രികാല മൃഗചികിത്സാ സേവന പദ്ധതിയിൽ നിലവിലുള്ള ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടർമാരുടെ കൂടിക്കാഴ്ച നവംബർ 12ന് നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെറ്ററിനറി ബിരുദ സർട്ടിഫിക്കറ്റും വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുമായി 12ന് രാവിലെ 11 മുതൽ 12.30 വരെ പാലക്കാട് വി.എച്ച് റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |