SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

കോഴിമുട്ടവില കുതിക്കുന്നു

egg
.

പാലക്കാട്: സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. മൂന്ന് ദിവസം മുമ്പ് 5 രൂപ 20 പൈസയായിരുന്ന ഒരു കോഴിമുട്ടയുടെ മൊത്തവിലയെങ്കിൽ ഇപ്പോഴത് 7 രൂപ 50 പൈസയായി. ചില്ലറ വിപണിയിൽ അത് 8 രൂപയിലെത്തിയിട്ടുണ്ട്. നാടൻ മുട്ടയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ഒരു നാടൻ മുട്ടയ്ക്ക് 12 രൂപയാണ് ഈടാക്കുന്നത്. കാലിത്തീറ്റയുടെ വിലവർദ്ധനവും ഉത്തരേന്ത്യയിൽ ആവശ്യകത കൂടിയതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

ഉൽപ്പാദനച്ചെലവിലുണ്ടായ വർദ്ധനവും ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിത്തീറ്റയുടെ പ്രധാന അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ വില ഉയർന്നത് ഉൽപ്പാദനച്ചെലവിനെയും ബാധിച്ചു. ക്രിസ്മസ് - പുതുവത്സര സീസൺ അടുത്തതോടെ കേക്ക് നിർമ്മാണത്തിന് കോഴിമുട്ട ആവശ്യമാണ്. ഇതിനായി വൻതോതിൽ മുട്ട മുൻകൂറായി സംഭരിക്കുന്നതും വിപണിയിൽ ആവശ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഉത്തരേന്ത്യയിൽ തണുപ്പുകാലം ആരംഭിച്ചതോടെ മുട്ടയുടെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. ഇതോടെ ഉത്തരേന്ത്യൻ വിപണിയിലേക്കുള്ള വിതരണത്തിന് മുൻഗണന ലഭിക്കുന്നതും കേരളത്തിലെ ലഭ്യതയെ ബാധിക്കുന്നുണ്ട്. ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ എന്നിവയും പ്രതിസന്ധിയിലാണ്. മുട്ട വിഭവങ്ങളുടെയും കേക്കുകളടക്കമുള്ള ബേക്കറി ഉൽപ്പന്നങ്ങളുടെയും നിർമ്മാണച്ചെലവ് ഉയരുകയാണ്. മറ്റു നിത്യോപയോഗ സാധനങ്ങൾക്കൊപ്പം മുട്ടയ്ക്കും വില ഉയരുമ്പോൾ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റാണ് വീണ്ടും പ്രതിസന്ധിയിലാകുന്നത്.

 കോഴികർഷകരും പ്രതിസന്ധിയിൽ
എഥനോൾ ഉല്പാദനത്തിന് ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ നിർമ്മാണ മേഖല പ്രതിസന്ധിയിലാണ്. നേരത്തെ 1,800 മുതൽ 2,000 രൂപ വരെയായിരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,760 രൂപയാണ് കർഷകർ നൽകേണ്ടി വരുന്നത്. കേന്ദ്ര സർക്കാരിന്റെ എഥനോൾ നയത്തിന്റെ ഫലമായി ഉയർന്ന ഉൽപ്പാദനച്ചെലവ് താങ്ങാനാവാതെ സംസ്ഥാനത്തെ ചെറുകിട കോഴികർഷകർ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, EGGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL