SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

പു.ക.സ ഏരിയാ കൺവെൻഷൻ

pukasa
പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ഡോ. മിനി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേന്ദ്ര സർവകലാശാലയിലെ കാവിവത്കരണം അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. മഹാകവി പി. സ്മാരക വൊക്കേഷണൽ ഹയർസെൻഡറി സ്‌കൂളിൽ കൺവെൻഷൻ പു.ക.സ സംസ്ഥാന സെക്രട്ടറി ഡോ. മിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി സുകുമാരൻ അദ്ധ്യക്ഷനായി. സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി വിജയൻ പൊള്ളക്കട പ്രവർത്തനറിപ്പോർട്ടും പി. ഗംഗാധരൻ അനുശോചന പ്രമേയവും ടി. രാജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ. രാധാകൃഷ്ണൻ സ്വാഗതവും കെ.വി പ്രവീണ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.വി സുകുമാരൻ (പ്രസിഡന്റ്), രഞ്ജിത് പാറക്കാട് (വൈസ് പ്രസിഡന്റ്), വിജയൻ പൊള്ളക്കട (സെക്രട്ടറി), സരസ മണലിൽ, പി.വി ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), ടി. രാജൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PUKASA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL