കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന ഗ്രാമോത്സവം- 2026 കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം രാവണീശ്വരം ലോക്കൽ സെക്രട്ടറി കെ. രാജേന്ദ്രൻ, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട്, എൻ. ദീപുരാജ്, എം. സുകേഷ്, മനീഷ മോഹൻ, ജിതിൻ, മഹേഷ് തണ്ണോട്ട്, എസ്.കെ ജിഷ്മ, സി.പി.എം രാവണീശ്വരം ലോക്കൽ കമ്മിറ്റി അംഗം ഒ. മോഹനൻ, ടി. കെട്ടൻ എന്നിവർ സംസാരിച്ചു. എം. അഭിലാഷ് സ്വാഗതവും ശാലിനി അനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന, മാർഗ്ഗം കളി എന്നിവയും ജനനി അമ്പലത്തറ അവതരിപ്പിച്ച ഉരു കുടിപ്പാൾ എന്ന നാടൻപാട്ട് കലാമേളയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |