SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

വൈ.എം.സി.എ പ്രാർത്ഥന വാരാചരണം

ymca
വൈ.എം.സി.എ പ്രാർത്ഥന വാരാചരണം മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: വൈ.എം.സി.എ അഖില ലോക പ്രാർത്ഥന വാരാചരണത്തിന് തുടക്കമായി. വാരാചരണത്തിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം നീലേശ്വരം വൈ.എം.സി.എ ഹാളിൽ വൈ.എം.സി.എ ഡയാലിസിസ് പ്രൊജക്ട് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ മാനുവൽ കുറിച്ചിത്താനം നിർവഹിച്ചു. ജില്ലാ ചെയർമാൻ സി.എം ബൈജു അദ്ധ്യക്ഷത വഹിച്ചു. ഫാദർ അമൽ പഞ്ഞിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ വൈസ് ചെയർമാൻ ബിനോ വർക്കീസ്, വനിതാഫോറം ജില്ലാ ചെയർപേഴ്സൺ മേഴ്സികുട്ടി ജോർജ്ജ്, വൈത്തിരി നാഷണൽ പ്രൊജക്റ്റ് വൈസ് ചെയർമാൻ സിജു പോൾ, നീലേശ്വരം വൈ.എം.സി.എ പ്രസിഡന്റ് സന്തോഷ് പുളിയമ്മാക്കൽ, ജില്ലാ ജനറൽ കൺവീനർ റോജി മാത്യു, ജോസഫ് കലങ്ങാലിൽ, ലീന ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. നവംബർ 14ന് ചിറ്റാരിക്കാൽ വൈ.എം.സി.എയിലാണ് പ്രാർത്ഥന വാരാചരണത്തിന്റെ ജില്ലാതല സമാപന ചടങ്ങ് നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, YMCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL