
പെരുമ്പാവൂർ: ശുചിത്വം നിർമ്മലം ക്യാമ്പയിനിന്റെ ഭാഗമായി വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശുചിത്വ സന്ദേശ വിളംബര ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് ഓഫീസിൽ നടന്ന സമാപന സമ്മേളനം മനോജ് മൂത്തേടൻ എ.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷമീദാ ശരീഫ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്. സുമയ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിബി ഏലിയാസ്, അഡ്വ. ഫർഹാസ് സുഹൈൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോയ്സി വിപിൻ, നദീറ അബ്ദുൽ റഹ്മാൻ, ജോബി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |