
പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതിയിൽ ഗുരു നിത്യചൈതന്യ യതിയുടെ 102-ാമത് ജന്മദിനം ആഘോഷിച്ചു. ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചിന്മയ മിഷൻ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.വി. നടേശൻ ഉദ്‌ഘാടനം ചെയ്തു. സ്വാമിനി ജ്യോതിർമയി ഭാരതി, ബ്രഹ്മചാരി രാജൻ, ബ്രഹ്മചാരി ശിവദാസ്, പ്രൊഫ. ഡോ. ആർ. അനിലൻ, ഡോ. എൻ.ആർ. വിജയരാജ് , സുജൻ മേലുകാവ്, ഡോ. സുമ ജയചന്ദ്രൻ, സി.വി. ജിനിൽ, വി.വി. ഷാജി, പി.ബി. ദർശൻ, എം.എൻ. സദാശിവൻ, ഷാജി പഴയിടം, കെ.പി. ലീലാമണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |