
വൈപ്പിൻ: സി.ആർ.ഇസഡ് വിജ്ഞാപനത്തിൽ സുപ്രീം കോടതി പരാമർശങ്ങൾ പരിഗണിച്ച് കേന്ദ്രസർക്കാർ ഭേദഗതി വരുത്തുകയോ, ഇന്റഗ്രേറ്റഡ് ഐലൻഡ് ടൂറിസം പ്ലാൻ പ്രകാരം പ്രത്യേക സ്കീം നടപ്പിലാക്കുകയോ ചെയ്ത് തീരദേശ കായലോര നിവാസികളുടെ ഭവനങ്ങൾ ക്രമവത്കരിക്കണം എന്ന ആവശ്യവുമായ് കെ.എൽ.സി.എ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ചെറുവൈപ്പ് അമലോത്ഭവമാതാ ദേവാലയ ഓഡിറ്റോറിയത്തിൽ ശ്രദ്ധക്ഷണിക്കൽ യോഗവും ജനകീയ ഒപ്പ് ശേഖരണവും നടത്തി. ടോണി ചമ്മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനിൽ കുന്നത്തൂർ അദ്ധ്യക്ഷനായി. അഡ്വ. ഷെറി ജെ. തോമസ്, ഫാ. ജെയിംസ് അറക്കത്തറ, ലിജി തദേവൂസ്, ഡഗ്ലസ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |