SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ക്യാൻസർ ചികിത്സ പദ്ധതി

cancer
ക്യാൻസർ രോഗനിർണയവും ചികിത്സാസഹായവും

മരട്: തീരദേശ മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ക്യാൻസർ രോഗനിർണയവും ചികിത്സാസഹായവും ലഭ്യമാക്കുന്നതിനായി റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സൗത്ത്, മരട് പി.എസ് മിഷൻ ആശുപത്രിയുമായി സഹകരിച്ച് ഓങ്കോളജി പദ്ധതിക്ക് തുടക്കമിടുന്നു. റോട്ടറി ഗ്ലോബൽ ഗ്രാന്റ് ഓങ്കോളജി ഇനിഷ്യേറ്റീവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിക്കും. സ്തനാർബുദം ഉൾപ്പെടെയുള്ള ക്യാൻസർ രോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. പി.എസ് മിഷൻ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും രോഗനിർണയ സംവിധാനങ്ങളും വികസിപ്പിക്കുന്നതിന് 64 ലക്ഷം രൂപയുടെ പ്രാഥമിക പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL