
കൊച്ചി: സൊസൈറ്റി ഫോർ ടോക്സിനോളജി ആൻഡ് സ്നേക്ക്ബൈറ്റ് മിറ്റിഗേഷനും കൊച്ചി അമൃത ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പാമ്പുകടിയെയും വെനോമിക്സിനെയും കുറിച്ചുള്ള ദേശീയ സമ്മേളനം അമൃത മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രിയിൽ നടന്ന സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് ഡോ. സദാനന്ദ ദഗഡു റൗത്ത്, ഡോ. ഡി. എം. വാസുദേവൻ, അമൃത സ്കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ. പി. ഗിരീഷ് കുമാർ, ഡോ. സംഘമിത്ര പതി, ഡോ. ജയ്ദീപ് സി. മേനോൻ എന്നിവർ സംസാരിച്ചു. 30 പ്രഭാഷകരും 120 പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |