കളമശേരി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും കേന്ദ്രസർക്കാരിനെ അട്ടിമറിക്കാനും ഇന്ത്യ മുന്നണി നടത്തുന്ന നീക്കങ്ങൾക്കെതിരെ ബി.ജെ.പി 25ന് സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാ പദയാത്രയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ നേതൃയോഗം നാളെ വൈകിട്ട് മൂന്നിന് കളമശേരി സീ പാർക്ക് ഹോട്ടലിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും. മേഖലാ സംഘടനാ സെക്രട്ടറി എ.ആർ. അജിഘോഷ് മാർഗനിർദ്ദേശം നൽകും. സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, മേഖലാ ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |