
കൊച്ചി: ലത്തിൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരുടെ ദ്വിദിന നേതൃസംഗമം സമാപിച്ചു. സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജിജു ജോർജ് അറത്തറ, ഫാ. അലക്സ് കൂരിശുപറമ്പിൽ, ഫാ. ഡോ. എ.ആർ. ജോൺ, ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, കണ്ണൂർ രൂപത വികാരി ജനറൽ ഡോ. ജോയി പൈനാടത്ത്, ഡോ. സ്റ്റാൻലി മാതിരിപ്പള്ളി, ജസ്റ്റിസ് കുര്യൻ ജോസഫ്, ഫാ. ബോബി ജോസ് കട്ടിക്കാട്, ശ്രീജിത്ത് എന്നിവർ ക്ലാസുകളെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |