
ചേർത്തല : ബി.ജെ.പി തണ്ണീർമുക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ തെരുവ് ജനസഭ സംഘടിപ്പിച്ചു.ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ല വൈസ് പ്രസിഡന്റ് വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊക്കോതമംഗലം ഏരിയ പ്രസിഡന്റ് ടി.ആർ.ബൈജു അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ മണ്ഡലം പ്രസിഡന്റ് രാഗ്വിൻ ചന്ദ്,വെള്ളിയാകുളം പരമേശ്വരൻ,ഏരിയ സെക്രട്ടറി ടി.എസ്.അനിൽകുമാർ,പ്രഭാരിമാരായ പി.സത്യൻ,കെ.ടി. തങ്കമണി,ഏരിയ ജനറൽ സെക്രട്ടറി യു.പി.സന്തോഷ്,കെ.ബി.ഷാജിമോൻ, ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |