SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ഓവറാൾ നേടി ലിറ്റിൽ ഫ്ലവർ സ്കൂൾ

ambala

അമ്പലപ്പുഴ:- അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ .പി വിഭാഗത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡോടുകൂടി മുഴുവൻ പോയിന്റും നേടി (65/65) ഈ വർഷവും ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തി പുറക്കാട് ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂൾ. പ്രധാനാദ്ധ്യാപിക സിസ്റ്റർ ഗ്രേസമ്മ ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരുടെ സമർപ്പണവും കുട്ടികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയുംകൂടി ചേർന്നപ്പോഴാണ് മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും ഓവറോൾ നേട്ടം ലിറ്റിൽ ഫ്ലവർ സ്കൂളിന് നേടാനായത്. 1960ൽ സ്ഥാപിതമായ സ്കൂളിൽ എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL