ആലപ്പുഴ : സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ പുതിയ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകില്ലെന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും നിലപാട് സ്വീകരിക്കുന്നതിന് മുൻകൈയെടുത്ത എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിക്കുന്നതായും കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ അറിയിച്ചു. ഏറ്റവും അടുത്ത നാളുകളിൽ തന്നെ മദ്യനയം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്നും മദ്യ ശാലകളുടെയും ബാറുകളുടെയും എണ്ണം കുറച്ചുകൊണ്ടുവരിക, അവയുടെ പ്രവർത്തന സമയം കുറയ്ക്കുക എന്നീ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നതായിരിക്കണം മദ്യനയമെന്നും ബേബി പാറക്കാടൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |