SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ഹാഷിഷ് ഓയിൽ കൈവശം വച്ച പ്രതിക്ക് 5വർഷം കഠിനതടവ്

dh

ആലപ്പുഴ: ഹാഷിഷ് ഓയിൽ കൈവശം വച്ചെന്ന കേസിൽ ഇടുക്കി ഉടുമ്പൻചോല താലൂക്കിലെ കൊന്നത്തടി പഞ്ചായത്ത് 7ാം വാർഡിൽ കുഴുവേലിൽ വീട്ടിൽ പ്രിൻസിനെ (34) അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചു.ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി മൂന്ന് ജഡ്ജി എം.ഷുഹൈബാണ് ശിക്ഷ വിധിച്ചത്.

2016 ആഗസ്റ്റ് 25നാണ് തുറവൂർ എൻ.എച്ച്. ജംഗ്ഷന് തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള വെയിറ്റിംഗ് ഷെഡിൽ വെച്ച് 1 കിലോ 30 ഗ്രാം ഹാഷിഷ് ഓയിലുമായി പ്രിൻസിനെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തിയതോട് എസ്.ഐമാരായ എ.എൽ.അഭിലാഷ്, സി.എ.ജോയി, എ.എസ്.ഐ പി.എച്ച്.ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്നത്തെ കുത്തിയതോട് സി.ഐയും ഇപ്പോൾ കോട്ടയം ജില്ലാ അഡീഷണൽ എസ്.പി.യുമായ കെ.സജീവ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.വി.ജയചന്ദ്രൻ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ.സതീഷ് കുമാർ, സി.പി.ഒ എൻ.ആർ.ആൻസൻ എന്നിവർ പ്രോസിക്യൂഷൻ നടപടികളിൽ സഹായികളായി.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL