SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ഹൗസ്‌ ബോട്ട് മേഖലയെ തകർക്കും

ആലപ്പുഴ: കേരള മാരിടൈം ബോർഡ് പുതിയതായി ഇറക്കിയ ഉത്തരവ് ആലപ്പുഴയിലെ ഹൗസ്‌ബോട്ട് മേഖലയെ തകർക്കുമെന്ന് രാഷ്ട്രീയ ജനതാദൾ ജില്ലാകമ്മറ്റി.
പുതിയ രീതി വരുമ്പോൾ ഹൗസ്‌ബോട്ടുകളുടെ സഞ്ചാരപരിധി കുറയും. ബോട്ടുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നത് സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കും.
മാരിടൈം ഇടപെടൽ വൻകിടക്കാരെ സഹായിക്കുന്നതിനും ചെറുകിടക്കാരായ ആലപ്പുഴയിലെയും കുട്ടനാട്ടിലെയും ബോട്ടുടമകളെയും ജീവനക്കാരെയും തുരത്താനുമാണെന്നും യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. ശശിധരപ്പണിക്കർ, മോഹനൻ സി. അറവന്തറ, അനിരാജ് ആർ. മുട്ടം, പി.ജെ. കുര്യൻ, പ്രസന്നൻ ആർ,ഹാപ്പി പി. ആബു എന്നിവർ സംസാ​രിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL