SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

യു.എൻ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം

f

ഇസ്താംബുൾ: ഐക്യരാഷ്‌ട്ര സംഘടനയുടെ (യു.എൻ) 'കോപ് 31" കാലാവസ്ഥാ ഉച്ചകോടി തുർക്കിയിലെ അന്റാലിയയിൽ ഇന്നലെ തുടങ്ങി. 20ന് അവസാനിക്കും. തുർക്കി പരിസ്ഥിതി മന്ത്രി മുറാദ് കുറം, ഓസ്ട്രേലിയൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബോവൻ എന്നിവരാണ് അദ്ധ്യക്ഷത വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ഊർജ്ജ സുരക്ഷ, ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം, പുനരുപയോഗ ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയാകും. മുൻ ഉച്ചകോടികളിൽ ഉയർന്ന ആവശ്യങ്ങളെ നടപടികളാക്കി മാറ്റുകയാണ് ലക്ഷ്യം. ദരിദ്ര, വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ നൽകുന്ന കാലാവസ്ഥാ ധനസഹായം 2035 ഓടെ പ്രതിവർഷം 85 ബില്യൺ ഡോളറായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നിലവിലെ യുദ്ധ,​ ആഭ്യന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ധനസഹായം കൂട്ടുന്നത് വികസിത രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉച്ചകോടിയിൽ ചർച്ചയാകും. രാഷ്ട്രത്തലവൻമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗവേഷകരും അടക്കം 190 ലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360