ദുബായ്: ദീപാവലിയുടെ ഭാഗമായ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് രംഗോലി ഒരുക്കൽ. സാധാരണയായി മനോഹരമായ പൂക്കളും, വർണ്ണപ്പൊടികളും അരിപ്പൊടിയുമെല്ലാം ഉപയോഗിച്ചാണ് രംഗോലി ഒരുക്കുന്നത്. എന്നാൽ, പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്‌തമായി സ്വർണാഭരണങ്ങളും വജ്രങ്ങളും ഉപയോഗിച്ച് ദുബായിലൊരുക്കിയ ഒരു രംഗോലിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ദുബായിലെ സിറ്റി സെന്റർ ദെയ്‌റ മാളിലാണ് ഗോൾഡൻ രംഗോലി ഒരുക്കിയത്.
ഡമാസ് ജുവലറിയും ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റും സംയുക്തമായാണ് രംഗോലി ഒരുക്കിയത്. ആകെ 6.5 കിലോഗ്രാം തൂക്കംവരുന്ന 213 സ്വർണാഭരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. നെക്ലേസുകൾ, വളകൾ, കമ്മലുകൾ, പെൻഡന്റുകൾ തുടങ്ങി വിവിധ ആഭരണങ്ങൾക്കൊപ്പം 380 കാരറ്റിലധികം വരുന്ന വജ്രങ്ങളും രംഗോലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് വിദഗ്‌ദ്ധ കരകൗശല തൊഴിലാളികൾ തുടർച്ചയായി 16 മണിക്കൂർ പരിശ്രമിച്ചാണ് ഈ കലാസൃഷ്‌ടി പൂർത്തിയാക്കിയത്. ഓരോ ആഭരണവും കൃത്യമായ സ്ഥാനങ്ങളിൽ കൈകൾകൊണ്ട് ക്രമീകരിച്ചാണ് രംഗോലിക്ക് രൂപം നൽകിയത്.
സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഇത്തരമൊരു ആശയത്തെ സോഷ്യൽ മീഡിയയിൽ പലരും പ്രശംസിച്ചു. ദുബായുടെ ആഡംബരപൂർണമായ ആഘോഷരീതികളെയാണ് രംഗോലി പ്രതിഫലിപ്പിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.
Dubai unveiled a stunning Golden Rangoli at City Centre Deira as part of Diwali celebrations. Made using 213 gold jewellery pieces weighing 6.5 kg and over 380 carats of diamonds, the artwork was completed by 10 craftsmen in 16 hours. The unique creation has gone viral on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |