SignIn
Kerala Kaumudi Online
Thursday, 05 November 2026 10.54 PM IST

പ്രവാസികൾക്ക് ആശ്വാസം;​ സൗദിയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി ഫ്ലൈ‌നാസ്

READ ENGLISH VERSION
flynas
പ്രതീകാത്മക ചിത്രം

റിയാദ്: ഗൾഫിൽ ഹൂതി ആക്രമണസാദ്ധ്യത നിലനിൽക്കെ ഇന്ത്യൻ വിമാന കമ്പനികൾ സ‌വീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഫ്ലൈനാസ്. ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി. നവംബർ ഒമ്പത് മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സർവീസ്. കഴിഞ്ഞ ദിവസം ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കും ഫ്ലൈനാസ് സർവീസുകൾ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊച്ചിയിലേക്കും സർവീസ് തുടങ്ങുന്നത്.

ജിദ്ദയിൽ നിന്ന് രാത്രി 10:30ന് പുറപ്പെടുന്ന വിമാനം രാവിലെ 6:30ന് കൊച്ചിയിലെത്തും. രാവിലെ 7:25ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 11:20ന് ജിദ്ദയിലെത്തുന്ന രൂപത്തിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വൺവേ ടിക്കറ്റ് 1299 സൗദി റിയാൽ മുതൽ ലഭ്യമാണ്. ഫ്ലൈനാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൊച്ചിയും കോഴിക്കോടും കൂടാതെ ലക്‌നൗ, മുംബയ്, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഫ്ലൈനാസ് അധിക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

English Summary

Flynas will commence direct flight services from Jeddah to Kochi, India, starting November 9th. Operating three days a week, this new route provides relief for expatriates after Indian carriers cancelled services amid potential Houthi attacks. Flynas also recently launched flights to Kozhikode and increased services to other Indian cities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYNAS, FLYNAS ADDITIONAL FLIGHTS, SAUDI ARABIA TO KERALA FLIGHTS, SAUDI ARABIA TO INDIA FLIGHTS, KERALA EXPATRIATES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360