ചേർത്തല: അവശത കൊണ്ട് നടക്കാൻ പോലുമാകാത്ത വെള്ള ലാബ്രഡോർ ഇനത്തിൽപെട്ട നായയ്‌ക്ക് നടത്തിയ പരിശോധനയിൽ വയറ്റിൽ ട്യൂമർ സ്ഥിരീകരിച്ചു. അതിന്റെ ഭാഗമായ മുഴ നീക്കം ചെയ്യാനായി നടത്തിയത് നാല് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ. ചേർത്തല വെറ്ററിനറി ക്‌ളിനിക്കിലായിരുന്നു ശസ്‌ത്രക്രിയ. ചേർത്തല മായിത്തറ മുണ്ടുപറമ്പിൽ കൃഷ്‌ണദാസിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട എട്ട് വയസുകാരിയായ നായയ്‌ക്കാണ് ദീർഘനേരം നീണ്ട ശസ്‌ത്രക്രിയ നടത്തിയത്.
കുറച്ചുമാസങ്ങളായി തീരെ അവശതയിലായ നായയ്‌ക്ക് നടക്കാൻപോലും കഴിഞ്ഞിരുന്നില്ല. ഇതോടെ ഗവൺമെന്റ് വെറ്ററിനറി ക്‌ളിനിക്കിലെ ഡോ. സംഗീത് നാരായണനെ കാണിച്ചു. ഇവിടെ നടത്തിയ സ്‌കാനിംഗിൽ മാമറി ട്യൂമറിന്റെ ഭാഗമായി മുഴയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഡോ.സംഗീതിന്റെ നേതൃത്വത്തിൽ ഡോ.അശ്വനി ബാബുരാജ്, ഡോ.ശാലിനി വിൽക്കിൻസൺ, ഡോ.എസ് ജയശ്രീ എന്നിവരടങ്ങുന്ന ഡോക്‌ടർമാരുടെ സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
മനുഷ്യരുടെ കണക്കിൽ 80 വയസിന് തുല്യമാണ് നായയുടെ ഇപ്പോഴത്തെ പ്രായം. എന്നാലും വീട്ടുകാർക്ക് തങ്ങളുടെ നായയോടുള്ള വലിയ സ്‌നേഹം കാരണം ഓപ്പറേഷൻ നടത്തി. ഇപ്പോൾ വീട്ടിലൊക്കെ ഓടിനടക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം നായയ്‌ക്ക് കഴിയുന്നുണ്ട്.
A white Labrador that was unable to walk due to its poor health was diagnosed with an abdominal tumour. A four-hour surgery was performed at the Cherthala Veterinary Clinic to remove the tumour.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |