SignIn
Kerala Kaumudi Online
Friday, 30 October 2026 6.30 PM IST

ചേരാനല്ലൂർ അപകടം; ഭീഷണിപ്പെടുത്തിയാണ് വക്കാലത്ത് ഒപ്പിടീച്ചതെന്ന് ജയബാലകൃഷ്‌ണന്റെ ബന്ധു, അല്ലെന്ന് മകൾ

READ ENGLISH VERSION
bhadra-keerthi
ഭദ്ര കീർത്തി, അപകടമുണ്ടാക്കിയ ബെൻസ് കാർ

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്‌ണന്റെ കുടുംബത്തെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഹൈബി ഈഡൻ എംപിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷം ജയബാലകൃഷ്‌ണന്റെ മകൾ ഭദ്ര കീർത്തി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'ഞങ്ങളുമായി അടുപ്പമുള്ള വ്യക്തിയാണ് അഡ്വ. ശ്രീജിത്ത്. അച്ഛനുമായി ആത്മബന്ധമുള്ള ആളാണ്. തുടക്കത്തിൽ ഞങ്ങൾക്ക് നിയമങ്ങളും മറ്റ് കാര്യങ്ങളും അറിയില്ലായിരുന്നു. അദ്ദേഹമാണ് നടപടിയുമായി മുന്നോട്ടുപോകാൻ സഹായിച്ചത്. ആരും നിർബന്ധിച്ചിട്ടില്ല. ഞാൻ തന്നെയാണ് വക്കാലത്ത് ഒപ്പിട്ട് കൊടുത്തിട്ടുള്ളത്. മുഖ്യമന്ത്രിയോട് ആവശ്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. എഴുതിയും കൊടുത്തിട്ടുണ്ട്. ഞങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ കൂടെ നിൽക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്' - ഭദ്ര കീർത്തി പറഞ്ഞു.

അതേസമയം, പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയബാലകൃഷ്‌ണന്റെ കുടുംബം നൽകിയ ഹർജി ഇന്ന് പരിഗണിക്കവെ കോടതിയിൽ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് വക്കാലത്തിൽ ഒപ്പിടീച്ചതെന്ന് ജയബാലകൃഷ്‌ണന്റെ അനന്തരവൾ ജയലക്ഷ്‌മി കോടതിയിൽ പറഞ്ഞു. തുടർന്ന് ആരാണ് വക്കാലത്ത് നൽകിയതെന്ന് കോടതി ചോദിച്ചപ്പോൾ ജയബാലകൃഷ്‌ണന്റെ മകളാണെന്നാണ് അഭിഭാഷകൻ മറുപടി നൽകിയത്. മകൾ നേരിട്ട് ഹാജരാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങളാണ് ഇത്തരമൊരു ആശയക്കുഴപ്പത്തിന് കാരണമെന്നാണ് വിവരം.

ഹർജികളിൽ 17കാരന്റെ പേരും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. കുട്ടിയുടെ ഫോട്ടോ മാത്രമേ ഇനി പങ്കുവയ്‌ക്കാൻ ബാക്കിയുള്ളു എന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ ഇത്തരത്തിൽ പങ്കുവയ്‌ക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്‌ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെയും ജയബാലകൃഷ്‌ണന്റെ കുടുംബം നൽകിയ അപേക്ഷയിലും പ്രതിയുടെ പേരുവിവരങ്ങൾ ഉണ്ടായിരുന്നു.

English Summary

Chief Minister V.D. Satheesan visited the family of Jayabalakrishnan, who died in the Cheranalloor Benz accident, and assured them of government support. Meanwhile, the court considered the family's plea to cancel the 17-year-old accused's bail and criticized the disclosure of the minor's identity in legal documents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR BENZ ACCIDENT, JAYABALAKRISHNAN FAMILY, VD SATHEESAN MEETS FAMILY, 17 YEAR OLD ACCUSED BAIL, CHERANALLOOR ACCIDENT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA