SignIn
Kerala Kaumudi Online
Saturday, 31 October 2026 2.14 AM IST

സംസ്ഥാനത്തെ സ്‌കൂൾ ബസുകളിൽ പ്രത്യേക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ

READ ENGLISH VERSION
inspection
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 സ്‌കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ. ഇന്ന് രാവിലെ അഞ്ച് മണി മുതൽ എട്ട് മണി വരെയായിരുന്നു പരിശോധന. ആകെ 4,504 സ്‌കൂൾ ബസുകളാണ് പരിശോധിച്ചത്.

പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഡ്രൈവർമാർ പിടിയിലായത്. രണ്ട് ജില്ലകളിൽ നിന്ന് അഞ്ചുപേർ വീതം പിടിയിലായി. കോട്ടയത്ത് മൂന്ന്, കണ്ണൂരിൽ രണ്ട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നും ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി വിജയൻ അറിയിച്ചു.

English Summary

During a statewide vehicle inspection conducted from 5 am to 8 am, 21 school bus drivers were caught driving under the influence of alcohol. A total of 4,504 school buses were inspected. Palakkad and Malappuram recorded the highest number of cases, with five drivers caught in each district. Further inspections will continue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SCHOOL BUS INSPECTION, DRUNK SCHOOL BUS DRIVERS, 21 DRIVERS ARRESTED KERALA, SCHOOL BUS SAFETY KERALA, SCHOOL BUS CHECKING KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA