തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാദ്ധ്യത. അടുത്ത മാസത്തേക്ക് ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ മറ്റന്നാൾ മുതൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെഎസ്ഇബി അറിയിച്ചിട്ടും പരിഹരിക്കുന്നതിനായി സർക്കാർ ഇടപെട്ടിട്ടില്ലെന്നാണ് രേഖകൾ.
യൂണിറ്റിന് പതിനാല് രൂപ അമ്പത് പൈസയെന്ന ഉയര്‍ന്ന വിലയാണെങ്കിലും ഒക്ടോബറിൽ നൽകിയതുപോലെ അടുത്തവര്‍ഷം മേയ് വരെ മതിയായ വൈദ്യുതി സംസ്ഥാനത്തിന് നല്‍കാമെന്ന് ഹിമാചല്‍ രേഖാമൂലം കെഎസ്ഇബിയെ അറിയിച്ചിരുന്നു. ഈ വിവരം കെഎസ്ഇബി കഴിഞ്ഞമാസം ഇരുപത്തിയെട്ടിന് സർക്കാരിനെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തീരുമാനം വൈകിയതിനാല്‍ കേരളത്തിന് നല്‍കാമെന്ന് സമ്മതിച്ചിരുന്ന വൈദ്യുതി ഹിമാചല്‍ രാജസ്ഥാന് ഒരു രൂപ അധികവിലയില്‍ നല്‍കി. ഇതോടെയാണ് പ്രതിസന്ധി വർദ്ധിച്ചത്. എന്നാൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഗുണകരമാവില്ലെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കുന്നത്.
റിയൽ മാർക്കറ്റിലെ വൈദ്യുതി ലഭ്യതയാണ് പ്രതിസന്ധി പരിഹരിക്കാൻ ഏകമാർഗം. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകതയിൽ കുറവ് വന്നാലും നിയന്ത്രണം മറികടക്കാനാവും. ഹിമാചലിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ ഒരു മാസത്തെ കരാർ രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കാനിരിക്കെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കെഎസ്ഇബിയിലും ഊർജിതമാണ്.
Kerala faces potential electricity rationing from the day after tomorrow as the state government delayed approving power purchases from Himachal Pradesh. KSEB's appeal went unanswered, causing Himachal to sell power elsewhere. This inaction exacerbates a severe power crisis, with existing contracts expiring soon despite the Electricity Minister's concerns over high prices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |