ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്‌കേയ്ക്ക് ടൈഫോയ്‌ഡ്. വീഡിയോ സന്ദേശത്തിലൂടെ അഭിജീത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലായിരുന്നുവെന്നും പരിശോധനാ ഫലങ്ങൾ പുറത്തുവന്നപ്പോൾ ടൈഫോയ്‌ഡ് സ്ഥിരീകരിച്ചുവെന്നുമാണ് അഭിജീത് വ്യക്തമാക്കിയത്.
'ചികിത്സ തുടരുകയാണ്. എല്ലാ ദിവസവും ഐവി ഡ്രിപ്പ് എടുക്കുന്നു. എന്നാൽ രാജ്യത്തുടനീളം സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാ പാറ്റകൾക്കും നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. പ്രതിഷേധം ഇത്രയും വലിയ വിജയമാക്കിയതിന് എല്ലാവർക്കും അഭിനന്ദനങ്ങൾ. നമ്മൾ ഇതുപോലെതന്നെ പ്രതിഷേധം തുടരുകയാണെങ്കിൽ നമുക്ക് ധർമേന്ദ്ര പ്രധാന്റെ രാജി ലഭിക്കുമെന്നത് തീർച്ചയാണ്'- വീഡിയോയിൽ അഭിജീത് വ്യക്തമാക്കി.
Have been diagnosed with typhoid, but the fight will go on until Dharmendra Pradhan resigns! pic.twitter.com/8iHSZdF6K7
— Abhijeet Dipke (@abhijeet_dipke) July 25, 2026
അതേസമയം, ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധം കനത്തതോടെ കുറ്റക്കാർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ നൽകാനുള്ള നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. നീറ്റ് പരീക്ഷ നടത്തുന്ന എൻ.ടി.എയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി പിരിച്ചുവിടുകയും ചെയ്തു. ചോദ്യപ്പേപ്പർ ചോർച്ച കേസുകൾ പരിഗണിക്കാൻ ഡൽഹിയിൽ പ്രത്യേക അതിവേഗ കോടതി ഡൽഹി ഹൈക്കോടതി രൂപീകരിച്ചിരിക്കുകയാണ്.
Abhijeet Deepke, founder of the Cockroach Janata Party (CJP), said he has been diagnosed with typhoid and is receiving treatment with daily IV drips. In a video message, he thanked supporters for their peaceful nationwide protests and expressed confidence that continued demonstrations could lead to the resignation of Dharmendra Pradhan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |