ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചിരുന്നു. പ്രധാൻ രാജിവച്ച ഒഴിവിൽ പുതിയ മന്ത്രിയെ കണ്ടെത്തുന്നതിന് ബി.ജെ.പി നേതൃത്വം നീക്കം തുടങ്ങി. ധനമന്ത്രി നിർമ്മല സീതാരാമനെയാണ് വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച റിപ്പോർട്ടുകളിലും നിർമ്മല സീതാരാമന്റെ പേര് ഉയർന്നു കേട്ടിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി മൻസുഖ് മാളവ്യ, പ്രൾഹാദ് ജോഷി എന്നിവരുടെ പേരും ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടിില്ല.
അതേസമയം കേന്ദ്ര മന്ത്രിസഭയിലും പുനഃസംഘടനയ്ക്ക് സാദ്ധ്യതയുണ്ട്. നിർമ്മല സീതാരാമന് പകരം ധന മന്ത്രിയായി മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തിദാസ് എത്തുമെന്നാണ വിവരം. ആം ആദ്മി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് എത്തിയ രാഘവ് ഛദ്ദ, എക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ എന്നിവർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. തൃണമൂൽ കോൺഗ്രസിലെ വിമത എം.പിമാരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |