SignIn
Kerala Kaumudi Online
Sunday, 26 July 2026 2.49 AM IST

ഇനി വെറും 'സമ്പൽപൂർ എംപി'; രാജിക്ക് പിന്നാലെ എക്സ് അക്കൗണ്ട് പ്രൊഫൈൽ തിരുത്തി ധർമ്മേന്ദ്ര പ്രധാൻ

READ ENGLISH VERSION
dharmendra-pradhan
ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ച ധർമ്മേന്ദ്ര പ്രധാൻ എക്സിലെ പ്രൊഫൈൽ പുതുക്കി. എക്സ് ബയോയിൽ നിന്ന് 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രി' എന്ന പദവി അദ്ദേഹം നീക്കം ചെയ്തു. പകരം 'സമ്പൽപൂർ പാർലമെന്റ് അംഗം' എന്ന് മാത്രം വിശേഷിപ്പിക്കുകയും ചെയ്തു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെയും വിദ്യാഭ്യാസ സംവിധാനത്തിലെ ക്രമക്കേടുകളെയും ചൊല്ലി ദിവസങ്ങളോളം നീണ്ടുനിന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാൻ ഇന്നാണ് രാജിക്കത്ത് സമർപ്പിച്ചത്.

കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചർച്ചയ്ക്ക് മുന്നോടിയായി രാജി വിവരം കേന്ദ്രമന്ത്രി സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. 'ദേശവിരുദ്ധ ശക്തികൾ' ആശയക്കുഴപ്പം പരത്തുന്നതും സാഹചര്യം മുതലെടുക്കുന്നതും തടയുന്നതിനാണ് താൻ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് പ്രധാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഡൽഹിയിലെ ജന്തർ മന്തറിൽ ആഴ്ചകളായി വൻ പ്രതിഷേധം നയിക്കുന്ന സിജെപിയുടെ പ്രധാന ആവശ്യമായിരുന്നു പ്രധാന്റെ രാജി. പ്രധാന്റെ രാജിയെച്ചൊല്ലി സിജെപിയും കേന്ദ്രവും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സേവനം നൽകുന്നതിനും വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി നാല് പതിറ്റാണ്ടിലേറെയായി താൻ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രധാൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മെയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും സാഹചര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARMENDRA PRADHAN, DHARMENDRA PRADHAN RESIGNATION, UNION EDUCATION MINISTER, DHARMENDRA PRADHAN X PROFILE, DHARMENDRA PRADHAN RAJIVACHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360