SignIn
Kerala Kaumudi Online
Sunday, 26 July 2026 2.56 AM IST

'വിദ്യാർത്ഥികളുടെ പോരാട്ടം ലക്ഷ്യം കണ്ടതിൽ സന്തോഷം, മകൻ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹം': അഭിജീത് ദിപ്കെയുടെ മാതാവ്

READ ENGLISH VERSION
anita-dipke-
അനിതാ ദിപ്കെ, അഭിജീത് ദിപ്കെ

മുംബയ്: ഡൽഹിയിൽ സിജെപി നടത്തിയ പ്രതിഷേധം ഫലം കണ്ടതിൽ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപക അദ്ധ്യക്ഷനായ അഭിജീത് ദിപ്കെയുടെ മാതാവ്. വിദ്യാർത്ഥികളുടെ പോരാട്ടം ലക്ഷ്യം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് അനിതാ ദിപ്കെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്കായി തെരുവിൽ സമരം ചെയ്ത തന്റെ മകൻ ഇനി സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. നീറ്ര് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ ജൂൺ മാസത്തിലാണ് അഭിജീത് ദിപ്കെ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മേയിലായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണം നടന്നത്.

മകൻ ഇത്തരത്തിലൊരു വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ആരംഭിച്ചത് മുതൽ അഭിജീതിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയായിരുന്നുവെന്ന് അനിതാ വൈകാരികമായി പ്രതികരിച്ചു. ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ഇത്തരത്തിലൊരു ജനകീയ കൂട്ടായ്മയിലൂടെ മകൻ പ്രവർത്തിച്ചതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

'എനിക്ക് അതിയായ സന്തോഷമുണ്ട്. മകനെയോർത്ത് ഏറെ അഭിമാനം തോന്നുന്നു. പ്രക്ഷോഭത്തിനിടയിൽ അവന് മർദ്ദനമേറ്റപ്പോൾ ഞാൻ പേടിച്ചു. അവന് എന്ത് സംഭവിക്കുമെന്നോർത്ത് ഞാൻ എപ്പോഴും ആശങ്കപ്പെട്ടിരുന്നു. അവർ അവന്റെ മുഖത്തടിച്ചു. അതറിഞ്ഞപ്പോൾ മനസ് തകർന്നുപോയി. എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല, പുലർച്ചെ മൂന്നും നാലുമണി വരെ ഉണർന്നിരിക്കാറുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. ഞങ്ങൾ രണ്ടുപേരുടെയും വിശപ്പും ഉറക്കവും നഷ്ടപ്പെട്ടു. ജൂൺ ഏഴ് മുതൽ വീട്ടിൽ ഒന്നും ചെയ്യാൻ മനസ് അനുവദിച്ചിരുന്നില്ല. അവൻ വളരെ വലിയൊരു കാര്യമാണ് ചെയ്തുതീർത്തത്. അവൻ ഇപ്പോഴും വളരെ ചെറിയ കുട്ടിയാണ്, എന്നിട്ടും ഈ ചെറുപ്രായത്തിൽ അവൻ ഇത്രയും വലിയൊരു കാര്യം നേടിയെടുത്തു." - അനിത ദീപ്ക പറഞ്ഞു.

ആഴ്ചകൾ നീണ്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത്. സിജെപി ഉന്നയിച്ച മറ്റാവശ്യങ്ങളും അംഗീകരിച്ചതായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് സിജെപി സമരം പിൻവലിച്ചു.

English Summary

Anita Dipke, mother of Cockroach Janata Party founder Abhijeet Dipke, expressed pride and relief after the student protest achieved its goals. She said her biggest wish is for her son to return home safely, recalling the fear and sleepless nights she endured during the agitation. The movement ended after Education Minister Dharmendra Pradhan resigned and the government accepted CJP's demands.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, ABHIJEET DIPKE MOTHER, COCKROACH JANATA PARTY, STUDENT PROTEST INDIA, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360