SignIn
Kerala Kaumudi Online
Friday, 30 October 2026 6.36 PM IST

'അച്ഛനിട്ട പേരാണ്, മക്കൾക്കിട്ട  മൂന്ന്  പേരുകളിലും  കൗതുകമുണ്ട്'; ഭദ്രകീർത്തിയുടെ പഴയ വീഡിയോ പ്രചരിക്കുന്നു

READ ENGLISH VERSION
bhadra-keerthi
ഭദ്രകീർത്തി

കൊച്ചി: അച്ഛൻ ജയബാലകൃഷ്‌ണനെ ബെൻസ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ 17കാരനും ജഡ്‌ജിയായ പിതാവിനുമെതിരായ പോരാട്ടത്തിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് 24കാരി ഭദ്രകീർത്തി. കൊച്ചിയിലെ കണ്ടെയ്‌നർ റോഡിലൂടെ സ്‌കൂട്ടറിൽ സഞ്ചരിച്ച തെക്കൻ ചിറ്റൂർ സ്വദേശി ജയബാലകൃഷ്‌ണനെ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബെൻസ് കാറിടിച്ചത്.

പ്രതിയെ രക്ഷിക്കാൻ പൊലീസ് ആദ്യം വഴിയൊരുക്കിയപ്പോൾ, അച്‌ഛന്റെ സംസ്‌കാരത്തിന് പിന്നാലെ ഭദ്രകീർത്തിയും സഹോദരങ്ങളും ആരംഭിച്ച പ്രതിഷേധം വിജയം കണ്ടു. പഠനം പൂർത്തിയാക്കി അച്ഛനെ സാമ്പത്തികമായി സഹായിക്കുക എന്ന സ്വപ്നത്തോടെ ജോലിയിൽ പ്രവേശിച്ച് രണ്ട് മാസത്തിനകം അച്ഛനെ നഷ്ടപ്പെട്ട വേദനയിലാണ് ഈ മകൾ നീതിക്കായി തെരുവിലിറങ്ങിയത്.

ഇതിനിടെ രണ്ടുവർഷം മുൻപ് മഴവിൽ മനോരയിലെ 'ഉടൻ പണം' എന്ന ഗെയിം ഷോയിൽ ഭദ്രകീർത്തി പങ്കെടുത്തതിന്റെ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എംഎസി പഠനകാലത്താണ് ഭദ്രകീർത്തി 'ഉടൻ പണം' വേദിയിലെത്തുന്നത്. നന്നായി പഠിച്ച് പിഎച്ച്ഡി എടുത്ത് ഡോ. ആർ ജെ ഭദ്രകീർത്തി ആകണമെന്നതായിരുന്നു അന്ന് അവതാരകരോട് ഭദ്ര പറഞ്ഞത്. തന്റെ പേരിൽ മാത്രമല്ല അച്ഛൻ മക്കൾക്കിട്ട മൂന്ന് പേരുകളിലും കൗതുകമുണ്ടെന്ന് അന്ന് ഭദ്ര പറഞ്ഞിരുന്നു. ആർ ജെ ഭരത് ശങ്കർ എന്നാണ് ചേട്ടന്റെ പേര്. അനിയന്റെ പേര് ആർ ജെ ഭാഗ്യദർശൻ ശക്തി എന്നും.

സൗത്ത് ചിറ്റൂരിൽ അച്ഛൻ നടത്തുന്ന 'ബാലേട്ടൻ ദോശക്കട' എന്ന തട്ടുകടയെക്കുറിച്ചും അതിന് പിന്നിലെ കുടുംബത്തിന്റെ അദ്ധ്വാനത്തെക്കുറിച്ചും ഭദ്ര അന്ന് ഓർത്തെടുത്തു. കുട്ടിദോശക്കും ഓംലെറ്റിനും പേരുകേട്ടതാണ് കടയെന്നും മുൻപ് എറണാകുളത്തും വരാപ്പുഴയിലും അമ്മ നോക്കിനടത്തിയിരുന്ന ഹോട്ടലുകളിൽ സഹായിക്കാൻ താനും പോകാറുണ്ടായിരുന്നുവെന്നും ഭദ്ര വീഡിയോയിൽ പറയുന്നു. പിന്നീട് ഹോട്ടലുകൾ അടച്ചുപൂട്ടിയെന്നും ഇപ്പോൾ തട്ടുകടമാത്രമാണ് ഉള്ളതെന്നും രാത്രി വൈകുവോളം പ്രവർത്തിക്കുന്നതിനാൽ താൻ സഹായിക്കാൻ പോകാറില്ലെന്നും ഭദ്ര പറഞ്ഞിരുന്നു.

English Summary

Twenty-four-year-old Bhadra Keerthi has drawn widespread attention for her fight for justice following the death of her father, Jayabalakrishnan, who was allegedly hit by a Mercedes-Benz car driven by a 17-year-old. The case has also raised questions about the involvement of the accused teenager's father, an Additional District Judge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHADRA KEERTHI, CHERANALLOOR ACCIDENT CASE, JAYABALAKRISHNAN DEATH, KERALA JUDGE SON ACCIDENT, BHADRA KEERTHI UDAN PANAM VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA