SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ഈ യാത്രയിൽ കൂടെ നിന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി; സന്തോഷ വാർത്ത പങ്കുവച്ച് വീണാ നായർ

veena-nair
പ്രതീകാത്മക ചിത്രം

മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണാ നായർ. ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായിരുന്നു വീണ. അഭിനയത്തിന് പുറമെ സിനിമ, വെബ് സീരീസ് നിർമാണ രംഗത്തേക്കും വീണ നായർ ചുവടുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ പ്രൊഡക്ഷനിൽ വരുന്ന പ്രൊജക്ട് അനൗൺസ് ചെയ്തിരിക്കുകയാണ് വീണ.

'വീണ നായർ പ്രൊഡക്ഷൻസ് നമ്പർ:2.. മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ വീണ നായർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ദേവിയുടെ അനുഗ്രഹസാന്നിധ്യത്തിൽ തിരക്കഥാ പൂജ നടത്തി ഈ പുതിയ യാത്രയ്ക്ക് ശുഭാരംഭം കുറിച്ചിരിക്കുന്നു. രചനയും സംവിധാനവും: ഉണ്ണി ദാസ് കൂടത്തിൽ, നിർമ്മാണം: വീണ നായർ, ബാനർ: വീണ നായർ പ്രൊഡക്ഷൻസ്.



ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്. ഈ പുതിയ സംരംഭത്തിനും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു. ഈശ്വരനോടും എന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും എന്റെ ഈ യാത്രയിൽ കൂടെ നിന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.എല്ലാവരുടെയും അനുഗ്രഹത്തോടെ പുതിയൊരു യാത്രയിലേക്ക്'- എന്ന കുറിപ്പും നടി പങ്കുവച്ചിട്ടുണ്ട്.

A post shared by veena nair (@veenanair143)


English Summary

Malayalam actress Veena Nair has announced her second production venture under the banner of Veena Nair Productions. She shared the news through social media, stating that the project began with a script pooja held with the blessings of Goddess Mookambika.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA NAIR, VEENA NAIR PRODUCTIONS, VEENA NAIR NEW PROJECT, UNNI DAS KUDATHIL, MALAYALAM CINEMA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY