SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

ശ്രുതി ഹാസന്റെ നോട്ടത്തിൽ എല്ലാമുണ്ട്

sss

ആകാശം ലോ ഒക താര പ്രീ റിലീസ് ഇവന്റ് 13ന് കൊച്ചിയിൽ ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. രോഹിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ശക്തമായ വേഷം ആണ് ശ്രുതി അവതരിപ്പിക്കുക. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് 13ന് വൈകിട്ട് 6ന് കൊച്ചി ഫോറം മാളിൽ നടക്കും.

ദുൽഖർ സൽമാൻ ഉൾപ്പെടെ താരങ്ങളും അണിയറ പ്രവർത്തകരും അണിനിരക്കും.പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങൾ. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം - ജി. വി പ്രകാശ് കുമാർ, നവംബർ 20ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി പ്രദർശനത്തിന് എത്തും. പി.ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHRUTHI HASSAN, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY