SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

അഭിനയ്ക്ക് പിറന്നാൾ ആശംസയുമായി ഒറ്റക്കൊമ്പൻ ടീം

sss

സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പനി’ൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തിറങ്ങിയത്. അന്ന എന്നാണ് അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ജോജു ജോർജിന്റെ നായികയായി പണി എന്ന ചിത്രത്തിനുശേഷം അഭിനയ അഭിനയിക്കുന്ന ചിത്രം ആണ്.

ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. രചന - ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം - ഷാജികുമാർ, സംഗീതം - തമൻ, എഡിറ്റിംഗ്- ഷഫീഖ് വി. ബി, ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം - ഗോകുൽ ദാസ്, ആക്ഷൻ - കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം - സാൻഡി, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്ണൻ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. സഹനിർമ്മാണം ബൈജു ഗോപാലൻ, വി.സി. പ്രവീൺ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി , പി.ആർ. ഒ വാഴൂർ ജോസ്, ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS, ABHINAYA, BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY