സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന നടി നടന്മാർ നിരവധിയാണ്. തന്റെ കരിയറിന്റെ ഉയർച്ചയിൽ ഇരുന്നപ്പോഴാണ് തമിഴ്‌നടൻ വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ച് ടിവികെ എന്ന പാർട്ടിയുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഭരിക്കുമ്പോൾ മറ്റ് നടന്മാരും വിജയ്‌യുടെ ചുവടുപിടിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ സൂര്യ. തന്റെ 'സീൻ' സിനിമയുടെ വിജയാഘോഷച്ചടങ്ങിനിടെയാണ് ഇക്കാര്യത്തിൽ സൂര്യ വ്യക്തത വരുത്തിയത്. താൻ രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് നടൻ പറഞ്ഞത്.
'ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നില്ല. അതിന് അർത്ഥം എനിക്ക് രാഷ്ട്രീയത്തോട് വെറുപ്പുണ്ടെന്നല്ല. ഞാൻ നിശബ്ദമായും സൂക്ഷ്മമായും രാഷ്ട്രീയത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തെക്കുറിച്ചോ അതിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കാതെ ഞാൻ ആ രംഗത്തേക്ക് കടന്നുവരില്ല'- സൂര്യ വ്യക്തമാക്കി.
അതേസമയം, സൂര്യ നായകനായി ജിതു മാധവൻ സംവിധാനം ചെയ്ത സീൻ 100 കോടി ക്ളബിൽ ഇടം നേടിയിരുന്നു. റിലീസ് ചെയ്‌ത് മൂന്നാംദിവസം ആണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഈ വർഷം കറുപ്പിനും വിശ്വനാഥ് ആന്റ് സൺസിനും ശേഷം ഹാട്രിക് ഹിറ്റാക്കി സീനിനെയും മാറ്റി സൂര്യ. രണ്ടാംദിവസം ആഗോള കളക്ഷൻ 85 കോടി ആയിരുന്നു. ആദ്യദിനത്തിൽ 41 കോടി. ജിതുമാധവന്റെ തമിഴ് അരങ്ങേറ്റ ചിത്രം ആയ സീനിൽ ഇമ്പൻ എന്ന കഥാപാത്രമായി സൂര്യ അദ്ഭുതപ്പെടുത്തി. പതിവു സൂര്യ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ പ്രകടനം പ്രേക്ഷകർക്ക് ലഭിച്ചു. 12 വർഷങ്ങൾക്കുശേഷം നസ്രിയ നസിം തമിഴിൽ ഗംഭീരമായ മടങ്ങിവരവുതന്നെ ഈ ചിത്രത്തിലൂടെ നടത്തി. നസ്ളിന്റെ 'സൈക്കോ കില്ലർ' ഞെട്ടിച്ചു.
Tamil actor Suriya has dismissed rumours about his possible entry into politics, stating that he has no plans to join politics. Speaking at the success celebration of his film 'Seen', Suriya clarified that his decision does not mean he dislikes politics.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |