
മമ്മൂട്ടി, ആസിഫ് അലി, നസ്ലിൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ഡ്രാമ മട്ടാഞ്ചേരി മാഫിയയിൽ ചെമ്പൻ വിനോദ് ജോസും. ഡിസംബർ 1ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. 120 ദിവസത്തെ ചിത്രീകരണം ആണ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിൽ നായികമാരില്ല. ഷറഫ്, തസ്രീഖ് അബ്ദുൾ ഖാദർ എന്നിവർ ചേർന്നാണ് തിരക്കഥ. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
മമ്മൂട്ടി നായകനായ പുതിയ നിയമത്തിലൂടെ ഛായാഗ്രാഹകനായി അരങ്ങേറ്രം കുറിച്ച റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം കണ്ണൂർ സ് ക്വാഡിലും മമ്മൂട്ടി ആയിരുന്നു നായകൻ. മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലും റോബി വർഗീസ് രാജായിരുന്നു ക്യാമറ. സമീർ താഹിർ,ജിംഷി ഖാലിദ് എന്നിവരുടെ പേരുകൾ ഛായാഗ്രാഹകരായി ഉയർന്നിരുന്നതാണ്.
നിതീഷ് സഹദേവിന്റെ മേള പൂർത്തിയാക്കിയശേഷം മട്ടാഞ്ചേരി മാഫിയയിൽ ജോയിൻ ചെയ്യാനാണ് മമ്മൂട്ടിയുടെ തീരുമാനം. ചിത്രസംയോജനം നൗഫൽ അബ്ദുള്ള. പ്ളാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ഖാലിദ് റഹ്മാനും ബി. രാകേഷും ചേർന്നാണ് നിർമ്മാണം. റെക്സ് വിജയൻ സംഗീതവും സുഷിൻ ശ്യാം പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഉണ്ട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒരുമിക്കുന്നതാണ് മട്ടാഞ്ചേരി മാഫിയയുടെ മറ്റൊരു സവിശേഷത. പുതുവർഷത്തിൽ മമ്മൂട്ടി ആരാധകർ ഏറ്റവും ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്നാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |