
മലയാളത്തിന്റെ പ്രിയതാരം അജു വർഗീസ്, തമിഴിലെ ജനപ്രിയ താരം യോഗി ബാബുവിനൊപ്പം വീണ്ടും പ്രധാന വേഷത്തിൽ എത്തുന്നു. "ഇട്ടിമാണി മെയ്ഡ് ഇൻ ചൈന" എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ജോജു ആലുക്ക കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒന്നിക്കുന്നത്. ജോജു ആലുക്കയുടെ തമിഴ് അരങ്ങേറ്റം ആണ്.
അജു വർഗീസിന്റെയും യോഗിബാബുവിന്റെയും കോമ്പിനേഷൻ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. വ്യത്യസ്തമായൊരു എന്റർടെയ്‌നറായിരിക്കും എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. പർണവി പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ജനുവരിയിൽ ആരംഭിക്കും. കഞ്ചിക്കോട്, പൊള്ളാച്ചി, ചെന്നൈ, മലേഷ്യ എന്നിവിടങ്ങളാണ് ലൊക്കേഷൻ. പ്രഭുദേവയും യോഗിബാബുവും അജു വർഗീസും പ്രധാന വേഷത്തിൽ എത്തുന്ന 'മൂൺ വാക്ക് എന്ന ചിത്രവും തമിഴിൽ ഒരുങ്ങുന്നുണ്ട്. തമിഴിൽ 'പറന്ത് പോ എന്ന ചിത്രത്തിൽ അജു വർഗീസ് അഭിനയിച്ചിട്ടുണ്ട്. സൂര്യ നായകനായ കറുപ്പിൽ അതിഥി വേഷത്തിലും എത്തി. പി .ആർ. ഒ എ .എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |