SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

മൂന്ന് വർഷത്തിനിടെ വിവാഹം കഴിച്ചില്ലെങ്കിൽ മുഴുവൻ പണവും തിരികെ, പുതിയ ഡേറ്റിംഗ് ആപ്പ് ശ്രദ്ധനേടുന്നു

dating-app
പ്രതീകാത്മക ചിത്രം

ബീജിംഗ്: ലോകമെമ്പാടും ഡേറ്റിംഗ് ആപ്പുകളു‌ടെ എണ്ണം വർദ്ധിക്കവേ വ്യത്യസ്ത ആശയവുമായി ചൈനീസ് മാച്ച് മേക്കിംഗ് സ്റ്റാർട്ടപ്പ്. ലിംയാംഗ്‌പേയ് എഐ എന്ന ആപ്പാണ് വ്യത്യസ്ത ഓഫറുമായി ശ്രദ്ധനേടുന്നത്. 2000 യുവാൻ (28,155 രൂപ) ആണ് ആപ്പിലെ വാർഷിക അംഗത്വ ഫീസ്. ഉപഭോക്താവ് മൂന്ന് വർഷത്തിനിടെ വിവാഹിതനായില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുമെന്നാണ് ആപ്പിലെ വാഗ്ദാനം.

മൂൺഷോട്ട് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സെംഗ് സിംഗ്‌സൺ ആണ് ലിംയാംഗ്‌പേയ് ആപ്പിന്റെ സ്ഥാപകൻ. ഒരേസമയം പലരുമായി ചാറ്റ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന പരമ്പരാഗത ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ ആപ്പ് ഉപയോക്താക്കളെ ഒരാളുമായി മാത്രം ബന്ധപ്പെടാൻ അനുവദിക്കുന്ന രീതിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് ഇതെന്നാണ് ആപ്പിലെ വിശദീകരണം. പ്രൊഫൈൽ നിർമിക്കാനായി 20 മിനിട്ട് എഐ ചാറ്റ് പൂർത്തിയാക്കേണ്ടതുണ്ട്.

ഉപയോക്താക്കളുടെ പ്രൊഫൈലുകളും ചാറ്റ് ലോഗുകളും ഉപയോഗിച്ച് ബന്ധങ്ങളിലെ പ്രശ്നങ്ങൾ വിലയിരുത്തുന്ന 'എഐ സ്ട്രാറ്റജിസ്റ്റ്' എന്ന സംവിധാനവും ഈ ആപ്പിലുണ്ട്. ലിയാംഗ്‌‌പേയ് എഐയിൽ ഇതിനോടകം 35,000ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏകദേശം ഒൻപത് ശതമാനമാണ് ആപ്പിലെ കോൺവർസേഷൻ റേറ്റ്. കൂടാതെ, 21.11 കോടി രൂപ (15 ദശലക്ഷം യുവാൻ) സമാഹരിക്കാനും ആപ്പിന് സാധിച്ചതായി റിപ്പോർട്ടുണ്ട്.

English Summary

A Chinese matchmaking startup, Liangpei AI, is attracting attention with a unique marriage guarantee. Users pay an annual fee of 2,000 yuan, which is fully refunded if they do not marry within three years. The app limits users to chatting with one match at a time and uses AI to assess compatibility and relationship problems. It reportedly has over 35,000 registered users.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA AI DATING APP, MARRIAGE REFUND OFFER, AI MATCHMAKING APP, CHINA DATING APP MARRIAGE GUARANTEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360