SignIn
Kerala Kaumudi Online
Friday, 06 November 2026 9.51 PM IST

'ഇത് എന്റെ സംസ്കാരത്തെ അപമാനിക്കുന്നതിന് തുല്യം': പീസയിൽ പൈനാപ്പിൾ ഇടാൻ വിസമ്മതിച്ച ഷെഫിന്റെ ജോലി തെറിച്ചു

READ ENGLISH VERSION

david-thaburella
ഡേവിഡ് താംബുറെല്ല

കാൻബെറ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്‌നിൽ പിസയിൽ പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ച ഹെഡ് ഷെഫിനെ പിരിച്ചുവിട്ടു. ഇറ്റാലിയൻ ഷെഫായ ഡേവിഡ് താംബുറെല്ലയ്ക്കാണ് ജോലിനഷ്ടമായത്. പിസയിൽ പൈനാപ്പിൾ ചേർക്കുന്നത് തന്റെ സംസ്കാരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അതിനാൽ അത് ചെയ്യില്ലെന്നുമായിരുന്നു ഡേവിഡിന്റെ നിലപാട്. അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ഷെഫ് ഓസ്ട്രേലിയയിലെ ഫെയർ വർക്ക് കമ്മീഷനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ യഥാർത്ഥ കാരണം പുറത്തുവന്നത്.

ഫോർട്ടിറ്റ്യൂഡ് വാലിയിലെ 'ലാ കോസ്റ്റ റെസ്റ്റോറന്റ് ആൻഡ് ബാർ' എന്ന റെസ്റ്റോറന്റിലായിരുന്നു താംബുറെല്ല ജോലി ചെയ്തിരുന്നത്. ഒരു സ്വകാര്യ ചടങ്ങിന് വേണ്ടി ഹാമും പൈനാപ്പിളും ചേർത്ത പീസകൾ തയ്യാറാക്കണമെന്ന് ഡേവിഡിനോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഇറ്റാലിയനായ തനിക്ക് തന്റെ സംസ്കാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്ന് ഡേവിഡ് പറഞ്ഞു. തുടർന്നാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

ഇതാദ്യമായല്ല ഷെഫ് ഈ ആവശ്യം നിരസിച്ചത്. കഴിഞ്ഞ നാലുവർഷത്തിനിടെ മൂന്ന് തവണ പീസയിൽ പൈനാപ്പിൾ ചേർക്കാൻ ഇയാൾ വിസമ്മതിച്ചിരുന്നതായി റെസ്റ്റോറന്റ് അധികൃതർ വ്യക്തമാക്കി. ഷെഫിന്റെ മോശം പെരുമാറ്റം കാരണമാണ് പിരിച്ചുവിട്ടതെന്നും അധികൃതർ വിശദീകരിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡേവിഡ് താംബുറെല്ല നിലവിൽ ബ്രിസ്ബെയ്നിലെ മറ്രൊരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയാണ്. അവിടത്തെ മെനുവിൽ പൈനാപ്പിൾ പീസ ഇല്ലെന്നതാണ് ഏറെ കൗതുകം.

English Summary

An Italian head chef in Brisbane, Australia, was fired from a restaurant after refusing to add pineapple to pizzas, citing cultural disrespect. David Tamburella approached the Fair Work Commission following his dismissal. Restaurant management attributed the termination to his poor behavior.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHEF FIRED, PINEAPPLE PIZZA, PIZZA CONTROVERSY, PIZZA CHEF JOB LOSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360