SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.57 AM IST

സ്മൃതി ഇറാനി വീണ്ടും രാജ്യസഭയിലേക്ക്? യുപിയിൽ ബിജെപി സ്ഥാനാർത്ഥി ചർച്ച സജീവം

READ ENGLISH VERSION
smrithi-irani
സ്മൃതി ഇറാനി

ന്യൂഡൽഹി: അടുത്ത മാസം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളായ സ്മൃതി ഇറാനിയും ഹരീഷ് ദ്വിവേദിയും സ്ഥാനാർഥികളായേക്കുമെന്ന് സൂചന. കൂടാതെ വരുൺ ഗാന്ധി, സഞ്ജീവ് ബാലിയാൻ, സത്യപാൽ സിംഗ് തുടങ്ങിയ പ്രമുഖരുടെ പേരുകളും ബിജെപിയുടെ പരിഗണനയിലുണ്ട്. ഉത്തർപ്രദേശിൽ കാലാവധി പൂർത്തിയാകുന്ന 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒക്ടോബർ 16ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

396 അംഗങ്ങളുള്ള യുപി നിയമസഭയിൽ ഒരു രാജ്യസഭാ സീറ്റിൽ വിജയിക്കാൻ 37 ഒന്നാം മുൻഗണനാ വോട്ടുകളാണ് വേണ്ടത്. അങ്ങനെയെങ്കിൽ സ്വന്തമായി 255 എംഎൽഎമാരുള്ള ബിജെപിക്ക് ഏഴ് സീറ്റുകളിൽ വിജയം ഉറപ്പാണ്. സഖ്യ കക്ഷികളുടെ പിന്തുണയോടെ 33 അധിക വോട്ടുകൾ പാർട്ടിക്ക് ലഭിക്കും. എട്ടാമത്തെ സീറ്റ് സ്വന്തമാക്കാൻ ബിജെപിക്ക് നാല് വോട്ടുകൾ കൂടി മാത്രം മതിയാകും.

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ഗീതാ ശാക്യ, ബി.എൽ. വർമ്മ എന്നിവരുടെ കാലാവധിയും പൂർത്തിയാവുകയാണ്. ഇവർക്ക് പകരമായി ആരെത്തുമെന്ന ചോദ്യവും പാർട്ടിക്ക് മുന്നിലുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുകൊണ്ട് ജാതി സമവാക്യങ്ങളും യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യവും ഉറപ്പാക്കിക്കൊണ്ടാവും ബിജെപി അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും.

English Summary

Smriti Irani and Harish Dwivedi are potential BJP candidates for the upcoming Uttar Pradesh Rajya Sabha elections, where ten seats will be contested on October 16. BJP, with 255 MLAs, is assured of winning seven seats and is close to securing an eighth. The party's final candidate selection will consider caste, youth, and women's representation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMRITI IRANI, RAJYA SABHA ELECTION, UTTAR PRADESH BJP, BJP CANDIDATES, SMRITI IRANI RAJYA SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360