SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.37 AM IST

ലഹരിമരുന്ന് മാഫിയ ക്വീനും സഹായിയും അറസ്റ്റിൽ; ഹെറോയിനൊപ്പം ലക്ഷങ്ങളുടെ പണവും സ്വർണവും പിടിച്ചെടുത്തു

READ ENGLISH VERSION
parvathi

പിടിച്ചെടുത്ത പണം,​ ഡ്രഗ് ക്വീൻ പാർവതി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് രാജസ്ഥാനിലടക്കം മയക്കുമരുന്ന് കടത്ത് ശൃംഖ നടത്തുന്ന യുവതിയും സഹായികളും പിടിയിൽ. ബവാനയിലെ ന്യൂ സനോത്ത് കോളനിയിൽ നടത്തിയ പരിശോധനയിലാണ് 42കാരിയായ ഡ്രഗ് ക്വീൻ എന്നറിയപ്പെടുന്ന പാർവതിയും 30കാരനായ വികാസ് കുമാർ എന്ന ഷാനുവും പിടിയിലായത്.

പാർവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.204 കിലോഗ്രാം ഹെറോയിൻ, 56.69 ലക്ഷം രൂപ പണം, 355 ഗ്രാം സ്വർണം, 161 ഗ്രാം വെള്ളി എന്നിവ കണ്ടെത്തി. നാല് വസ്തുവകകളുടെ രജിസ്‌ട്രേഷൻ രേഖകളും രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന് മാത്രം ഒന്നരക്കോടിയിലധികം രൂപ വിലവരുമെന്നാണ് പൊലീസ് കണക്ക്. ബവാനയിലെ ന്യൂ സനോത്ത് കോളനിയിലെ വാടകവീട്ടിലാണ് പാർവതി താമസിച്ചിരുന്നത്. നിയാസാണ് ഭർത്താവ്. ഇവരോടൊപ്പം താമസിച്ചിരുന്ന വികാസ് കുമാർ ബവാനയിലെ സന്ത് നഗർ സ്വദേശിയാണ്. പാർവതിയുടെ സുരക്ഷയ്ക്കായി ഇയാൾ ബോഡിഗാർഡായി പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് പാർവതി വീട് നിർമ്മിച്ചിരുന്നതെന്നും പൊലീസ് ആരോപിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഹാരിയർ കാറും പിടിച്ചെടുത്തിട്ടുണ്ട്. പണം, സ്വർണം, വെള്ളി, വസ്തുവകകളുടെ രേഖകൾ എന്നിവ മയക്കുമരുന്ന് വ്യാപാരത്തിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് സമ്പാദിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പാർവതിക്കെതിരെ നേരത്തെ തന്നെ 12 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രേല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലെ 'ബാഡ് ക്യാരക്ടർ ഹിസ്റ്ററി ഷീറ്റിലും' ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സെപ്തംബർ 23ന് ന്യൂ സനോത്ത് കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നതായി ഡൽഹി പൊലീസിന്റെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാർവതിയും ഇവരോടൊപ്പം താമസിച്ചിരുന്ന വികാസ് കുമാറും പിടിയിലായത്. കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

English Summary

Delhi Police arrested 42-year-old Parvati, allegedly linked to an interstate drug trafficking network, along with her associate and bodyguard Vikas Kumar. Police recovered 1.204 kg of heroin, ₹56.69 lakh in cash, gold, silver, property documents and two cars. Parvati reportedly has 12 previous drug-related cases, while police are investigating the wider trafficking network.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, DRUG QUEEN ARRESTED, NEWDELHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360