ദീപാവലി ആഘോഷം കഴിഞ്ഞ ന്യൂജേഴ്‌സിയിലെ തെരുവുകൾ
ട്രെന്റൺ: ന്യൂജേഴ്‌സിയിലെ ഇന്ത്യക്കാരുടെ ദീപാവലി ആഘോഷം വലിയ വിമർശനങ്ങൾക്കിടയാക്കുന്നു. ആഘോഷത്തിന് ശേഷം പടക്കങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ തെരുവുകളിൽ കൂമ്പാരമായി കെട്ടിക്കിടക്കുന്നതിന്റെയും ശുചീകരണത്തൊഴിലാളികൾ ഇവ ഏറെ ശ്രമകരമായി നീക്കം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനമുയരുന്നത്.
ജേഴ്‌സി സിറ്റി, ഇന്ത്യാ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ആഘോഷങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട കാർഡ്ബോർഡ് പെട്ടികൾ, കടലാസുകൾ, ചാരം, മറ്റ് മാലിന്യങ്ങൾ എന്നിവയാൽ പൊതുനിരത്തുകൾ നിറഞ്ഞിരിക്കുന്നത് കാണാം. അന്തരീക്ഷത്തിൽ പുക തങ്ങിനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചിരിക്കുന്നതും കാണാം. ആഘോഷങ്ങൾ ഗതാഗത തടസമുണ്ടാക്കിയതോടെയാണ് പൊലീസ് ഇടപെട്ടതെന്നാണ് വിവരം. ഇന്ത്യൻ പ്രവാസികൾക്കിടയിലെ പൗരബോധം, ഇത്തരം ആഘോഷങ്ങൾ പ്രാദേശിക സമൂഹങ്ങളിൽ ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
Indians celebrating Deepavali in New Jersey .
I will not be be surprised if USA mass deports us at some point !
They talk about how ancient our culture is, but forget that they are guests in that country and should behave ! https://t.co/ivI5U3Fzjv
— Prashanth Rangaswamy (@itisprashanth) November 9, 2026
Diwali celebrations by Indian communities in New Jersey have sparked social media criticism after streets in Jersey City and India Street were left covered with firecracker debris, cardboard and other waste. Videos showed sanitation workers struggling to clean the mess, smoke lingering and police managing traffic disruptions. The incident has triggered debate over civic responsibility and the impact of celebrations on local communities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |