
ചിറ്റൂർ: അഞ്ചും മൂന്നും വയസുള്ള സഹോദരങ്ങൾ കുളിമുറിയിലെ തൊട്ടിയിൽ മുങ്ങിമരിച്ച സംഭവം കൊലപാതകം. കുഞ്ഞുങ്ങളെ മുക്കിക്കൊന്നത് താനാണെന്ന് അമ്മ നിവേദ്യ (33) പൊലീസിനോട് സമ്മതിച്ചു. ഭാവിയിലെ സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലചെയ്യാൻ പ്രേരണയായതെന്ന് പ്രതി പറഞ്ഞു. കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ മജിസ്‌ട്രേട്ടിനു മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വടകരപ്പതി, പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ്, റോബിൻ ക്രിസ്റ്റിഫർ എന്നിവരെയാണ് ചൊവ്വാഴ്ച മേനോൻപാറ കൂരാങ്കാട്ടിലെ വാടക വീട്ടിലെ കുളിമുറി തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളം നിറയ്ക്കുന്നതിനായി കുളിമുറിയിൽ കോൺക്രീറ്റുകൊണ്ടുനിർമ്മിച്ച തൊട്ടിയിൽ കളിക്കുന്നതിനിടയിൽ വീണതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കൊലപാതകമെന്ന് സംശയമുള്ളതായി കുട്ടികളുടെ പിതൃസഹോദരി ബെൻസിയുടെയും മറ്റു ബന്ധുക്കളുടെയും പരാതിയെ തുടർന്നാണ് നിവേദ്യയെ വീണ്ടും ചോദ്യം ചെയ്തത്. തുടക്കത്തിൽ നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം മുക്കിക്കൊന്നശേഷം ഇളയ കുട്ടിയെയും തൊട്ടിയിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. ഭർത്താവ് മദ്യപാനിയാണ്. കുടുംബ പ്രശ്നങ്ങളും വഴക്കുകളും പതിവാണ്. തുടർന്ന് പഠിക്കണമെന്നും മോഡലിംഗ് ചെയ്യണമെന്നും ആഗ്രഹമുണ്ട്. കുട്ടികളുള്ളതിനാൽ അതിന് കഴിയുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിവേദ്യ മൊഴിനൽകിയിട്ടുള്ളതെന്ന് ചിറ്റൂർ ഡിവൈ.എസ്.പി എം.ശശിധരൻ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ കൂടുതൽ കാരണവും എങ്ങനെയാണ് കൃത്യം ചെയ്തതെന്നും വ്യക്തമാകൂ. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് കുട്ടികൾ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കൊഴിഞ്ഞാമ്പാറ പൊലീസിന്റെ നേതൃത്വത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.
A mother in Chittoor confessed to murdering her two young children, aged five and three, by drowning them in a bathroom tub. Initially thought to be an accidental drowning, the 33-year-old woman, Nivedya, admitted to the crime, citing her aspirations for an independent future as the motive. Police registered a murder case and subsequently remanded her.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |