തിരുവനന്തപുരം: തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. കേസ് വേണ്ടെന്ന് മന്ത്രി നിർദേശം നൽകിയെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇന്നലെ സെക്രട്ടേറിയറ്റിൽ നിന്നിറങ്ങിയ മന്ത്രി കെ എം ഷാജിയെ വൈകിട്ട് 7.15 ഓടെ വാൻറോസ് ജംഗ്ഷനിലാണ് യുവമോർച്ച പ്രവർത്തകർ തടഞ്ഞത്. ഇതോടെ വാഹനത്തിൽ നിന്നിറങ്ങിയ മന്ത്രി ഓട്ടോയിൽ കയറി. അതും തടഞ്ഞതോടെ മന്ത്രി പുറത്തിറങ്ങി നടന്നുനീങ്ങി. ഇതോടെ പ്രതിഷേധക്കാർ പിൻമാറി.
ഒന്നരകിലോമീറ്റർ നടന്ന് എട്ടുമണിയോടെയാണ് മന്ത്രി നന്ദാവനത്തെ ഓദ്യോഗിക വസതിയായ പൗർണ്ണമിയിലെത്തിയത്. മന്ത്രി ഷാജിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. ഇത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തൽ. കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ കായിക മന്ത്രി ഒ ജെ ജനീഷിനെ യുവമോർച്ച പ്രവർത്തകർ വഴിയിൽ തടഞ്ഞിരുന്നു. പത്താംകല്ലിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ മന്ത്രിയെയാണ് യുവമോർച്ച പ്രവർത്തകർ തടഞ്ഞത്. കെ.എ.എല്ലിന് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവർത്തകർ അദ്ദേഹത്തിന് നേരെ കരിങ്കൊടി വീശുകയും ചെയ്‌തു. ഇത് ബിജെപി-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷത്തിന് വഴിവച്ചിരുന്നു.
Police have registered a suo motu case against Yuvamorcha activists for allegedly blocking the vehicle of Kerala minister K M Shaji in Thiruvananthapuram. The Cantonment Police registered the case under non-bailable sections despite the minister reportedly directing that no case be filed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |