SignIn
Kerala Kaumudi Online
Friday, 25 September 2026 10.41 PM IST

സെപ്‌തംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവ‌ർത്തിക്കില്ല; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ

READ ENGLISH VERSION
holiday
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്‌തംബർ 28ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്‌ടർ അനു കുമാരി പ്രദേശിക അവധി പ്രഖ്യാപിച്ചു.

പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണ - സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സെപ്‌തംബബർ 27, 28 തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്‌തംബർ 29നും അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. പോളിംഗ് ബൂത്തുകളുള്ള സ്‌കൂളുകളിൽ പൊതു പരീക്ഷ ഉണ്ടെങ്കിൽ, ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് യാതൊരുവിധ തടസവും വരാത്തവിധം പരീക്ഷാ ഹാളുകൾ ക്രമീകരിക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

English Summary

A local holiday has been declared on September 28 in areas of Thiruvananthapuram district where local body bypolls are being held. Institutions serving as polling stations will have holidays on September 27 and 28, while counting centres will remain closed on September 29. Public examinations are exempt from the holiday order.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM BYPOLL, SEPTEMBER 28 HOLIDAY KERALA, LOCAL BODY BY ELECTION, THIRUVANANTHAPURAM ELECTION, KERALA BYPOLL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA