തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിൽ സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രതിഷേധം. മലപ്പുറത്തെ പ്രതിഷേധത്തിൽ പൊലീസ് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം എസ്‌പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ആണ് സംഘർഷത്തിൽ കലാശിച്ചത്.
മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് നടന്ന മാർച്ചിൽ കെഎസ്‌യുവിന്റെ കൊടികൾ എസ്‌എഫ്‌ഐ പ്രവർത്തകർ കത്തിച്ചു. കൊല്ലത്ത് എസ്‌എഫ്‌ഐ മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണൻ അനുസ്‌മരണ ഫ്ളക്‌സുകൾ നശിപ്പിച്ച സംഭവമുണ്ടായി. എസ്‌എഫ്ഐ പ്രവർത്തകർ തന്നെ ഫ്ളക്‌സ് മാറി നശിപ്പിക്കുകയായിരുന്നു. കൊല്ലം ചിന്നകടയിലേക്കാണ് മാർച്ച് നടന്നത്. ഇതിനിടെ ഒരു പ്രവർത്തകൻ കോടിയേരിയുടെ ഫ്ളക്‌സിനടുത്തേക്ക് ഓടിയെത്തി അത് നശിപ്പിക്കുകയായിരുന്നു. എറണാകുളത്തും എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തുകയാണ്. കമ്മിഷണർ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ കോലവുമായാണ് പ്രവർത്തകർ എത്തിയത്.
കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുണ്ടായ സംഘർഷം കൈവിട്ടതോടെ തലസ്ഥാനം ഇന്നലെ യുദ്ധക്കളമായി മാറിയിരുന്നു. സംസ്ഥാനത്തെങ്ങും യുഡിഎഫ് മന്ത്രിമാരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നതിനെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടൽ പിന്നീട് യൂത്ത് കോൺഗ്രസ് - എസ്എഫ്ഐ സംഘർഷമായി പരിണമിക്കുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപത്തുനിന് ആരംഭിച്ച മാർച്ചിന്റെ തുടക്കത്തിലുണ്ടായ നേരിയ സംഘർഷമാണ് പിന്നീട് രൂക്ഷമായത്.
SFI staged protests across Kerala following clashes in Thiruvananthapuram after Youth Congress workers protested against Union Home Minister Amit Shah. Tensions were reported in Malappuram, Thiruvananthapuram, Kollam and Ernakulam, with clashes involving police, attempts to breach barricades, and damage to protest materials. The initial dispute reportedly escalated into Youth Congress-SFI confrontations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |