SignIn
Kerala Kaumudi Online
Monday, 28 September 2026 2.38 AM IST

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

READ ENGLISH VERSION

accident-death
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ചാന്നാങ്കരയിൽ കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക്കാരിക്ക് ദാരുണാന്ത്യം. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസിലും തട്ടി രാജിമോൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് മറിയുകയായിരുന്നു. തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ രാജിമോൾ മരിച്ചതായാണ് വിവരം.

അപകടത്തിന് പിന്നാലെ കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

English Summary

A 38-year-old woman named Rajimol died in a tragic road accident in Channankara, Thiruvananthapuram, after her scooter collided with a KSRTC bus and a mini lorry.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT DEATH, THIRUVANANTHAPURAM, CHANNANKARA ACCIDENT DEATH, SCOOTER RIDER DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA