തിരുവനന്തപുരം: ചിറയിൻകീഴിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തിന്റെ പഴക്കമുണ്ടെന്നാണ് വിവരം. മുട്ടപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമായി ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നിരവധി കേസിൽ പ്രതിയായ മിന്നൽ ഫെെസൽ എന്ന വ്യക്തിയാണ് മരിച്ചതെന്നാണ് നിഗമനം. ജയിലിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ ഫെെസൽ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇയാളെ കുറച്ചുദിവസങ്ങളായി കാണാനില്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |