കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജയിൽ ഉദ്യോഗസ്ഥരടക്കം പതിനൊന്നുപേർക്ക് പരിക്ക്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. തടവുകാർ തമ്മിൽ ഏറ്റുമുട്ടിയതിനിടെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ സ്വന്തം ശരീരത്തിൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കി. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ തടവുകാർ തിരിയുകയായിരുന്നു.
സംഘർഷത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കും ആറ് തടവുകാർക്കുമാണ് പരിക്കേറ്റത്. കാപ്പ തടവുകാരുൾപ്പെടെ പലപ്പോഴും ജയിലിൽ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |