SignIn
Kerala Kaumudi Online
Thursday, 02 July 2026 4.01 AM IST

കാപ്പ കേസ് പ്രതി മിന്നൽ ഫൈസൽ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, കൊലപാതകമെന്ന് സംശയം

READ ENGLISH VERSION
minnal-faizal
മിന്നൽ ഫൈസൽ photo: special arrangement

തിരുവനന്തപുരം: ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കാപ്പ കേസ് പ്രതിയുടെ മൃതദേഹമെന്ന് പൊലീസ്. വിവിധ കേസുകളിൽ പ്രതിയായ മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. അടുത്തിടെയാണ് ഫൈസൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കാപ്പ കേസ് പ്രതിയായതിനാൽ ഫൈസലിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് നടപടികൾക്ക് ശേഷമേ കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളു എന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINNAL FAIZAL, KAPPA CASE ACCUSED, BURNT BODY, MURDER INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA