SignIn
Kerala Kaumudi Online
Thursday, 02 July 2026 4.00 AM IST

നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു: യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിക്ക് ഇന്ന് തുടക്കം

READ ENGLISH VERSION
vd-satheesan-at-niyamasab
മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ,​ photo credit:sabha tv

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യത്തെ നൂറുദിന കർമപരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. 541 പരിപാടികളടങ്ങുന്നതാണ് 100 ദിവസത്തെ കർമപരിപാടി. നിയമസഭയിലെ ബഡ്‌ജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ് വി ഡി സതീശൻ പ്രഖ്യാപനം നടത്തിയത്.

ഇന്ന് മുതൽ കൗണ്ട് ഡൗൺ തുടങ്ങിയെന്നും ഓരോ 20 ദിവസം കുടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ധനബിൽ പാസാക്കിയതിന് ശേഷമാണ് കർമപദ്ധതിയും പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തോടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നെങ്കിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ലാണ് നിയമസഭ പാസാക്കിയത്. ബ‌‌ഡ്‌ജറ്റിന്റെ ശോഭ കെടുത്താൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യുഡിഎഫിലെ വിമർശകരെ ലക്ഷ്യമിട്ട് ഒളിയമ്പെന്നോണം മുഖ്യമന്ത്രി പ്രസ്താവിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതികുറച്ച നടപടി ബഡ്‌ജറ്റിൽ ഒളിച്ചുകടത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA ASSEMBLY, UDF, 100 DAY PROGRAMME, KERALA POLITICS, NIYAMASABHA MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA